അസാമീസ് സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചാണ് കുടുംബം ഭാരതരത്‌ന നിരസിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ആയിരിക്കുകയാണ്.

പൗരത്വ ബില്ലിനെതിരെ ഇപ്പോള്‍ കടുത്ത പ്രതിഷേധങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നതിനിടക്കാണ് കേന്ദ്രത്തെ പ്രതിസന്ധിയിലാക്കി കുടുംബത്തിന്റെ ഈ തീരുമാനം.

രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുള്ള എക്കാലത്തെയും പ്രതിഭയാണ് ഇദ്ദേഹം. കുടുംബത്തിന്റെ ഈ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്.