ജീവിതത്തില്‍ എപ്പോഴാണ് നമ്മളെ ഭാഗ്യം തേടി എത്തുന്നതെന്ന് നമ്മുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. അ0തുപോലെ ഒരു ഭാഗ്യമാണ് ഒരു യുവതിയെ തേടി എത്തിയത്.

33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്തയില്‍ നിന്നും വിലപേശി 925 രൂപക്ക് വാങ്ങിയ മോതിരം അവര്‍ വില്‍ക്കാന്‍ ചെന്നപ്പോള്‍ ഉഉള്ള വില കേട്ട് അവര്‍ തന്നെ ഞെട്ടി. 6.08 കോടി രൂപയാണ് അതിന്റെ യഥാര്‍ഥ വില.

ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിക്കാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മോതിരത്തിലെ തിളക്കം കണ്ടാണ് ചന്തയില്‍ നിന്നും യുവതി മോതിരം വാങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അത് വില്‍ക്കാന്‍ തീരുമാനിച്ചു.

ജ്വല്ലറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ അത് 25.27 കാരറ്റ് വജ്ര മോതിരമാണെന്നു മനസ്സിലാകുന്നത്. ഒടുവില്‍ ലേലത്തിലൂടെ മോതിരം വിറ്റുപോയി.