കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സമിതികൾ എഐസിസി പ്രഖ്യാപിച്ചു

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സമിതികൾ എഐസിസി പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് അധ്യക്ഷനായ ഏകോപന സമിതിയും കെ മുരളീധരൻ അധ്യക്ഷനായ പ്രചാരണ സമിതിയും രൂപീകരിച്ചു.

വിഎസ് ശിവകുമാറാണ് പബ്ലിസിറ്റി കമ്മിറ്റി അധ്യക്ഷൻ. പാലോട് രവി മാധ്യമ ഏകോപന സമിതിയുടെ നേതൃത്വവും വഹിക്കും. തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പ്രതീക്ഷിച്ചു നിരാശരായ നേതാക്കൾക്ക് താൽക്കാലിക പരിഗണനയാണ് സമിതികൾ.

മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഗ്രൂപ്പ് തമ്മിലടികൾ കാരണം പലതവണ അഴിച്ചു പണിഞ്ഞ ശേഷമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് സമിതികളുടെ അന്തിമ പട്ടിക പട്ടിക തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News