ബിക്കാനീര്‍ ഭൂമി ഇടപാട്: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോ‍ഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു

ബിക്കാനീറിലെ ഭൂമി ഇടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു.

എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനം വരെ പ്രിയങ്ക വദ്രയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വദ്രയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രിയങ്കയെ എതിർത്തും അനുകൂലിച്ചും മുദ്രാവാക്യങ്ങൾ ഉണ്ടായി.

വദ്രയുടെ അമ്മ മൗറീൻ വദ്രയെയും കേസിൽ ചോദ്യം ചെയ്യുന്നുണ്ട്. ജയ്പൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

കേസില്‍ സഹകരിക്കാനും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റിന് മുന്‍പില്‍ ഹാജരാകാനും രാജസ്ഥാൻ ഹൈകോടതി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി റോബർട്ട് വദ്ര എത്തിയത്.

ജയ്പൂരിലെ എൻഫോഴ്‌സ്‌മെന്റ് സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേസിലെ മറ്റൊരു പ്രതിയായ റോബർട്ട് വദ്രയുടെ അമ്മ മൗറീൻ വദ്രയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നുണ്ട്.

ഗ്രാമീണ പുനരധിവാസത്തിന് നീക്കിവച്ച 70 ഹെക്ടറോളം ഭൂമി വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ചെറിയ വിലയ്ക്ക് വാങ്ങി.

പിന്നീട് ആല്‍ജനറി ഫിന്‍ലീസിന്‍ എന്ന വ്യാജ കമ്പനിക്ക് 5.15 കോടി രൂപയ്ക്ക് വിറ്റുവെന്ന പേരില്‍ ഭൂമി തട്ടിയെടുത്തെന്നുമാണ് കേസ്.

ചോദ്യം ചെയ്യലിന് ഹാജരാകുന്ന വദ്രയോടൊപ്പം ഓഫീസ് വരെ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. പ്രിയങ്കയെ എതിർത്തും അനുകൂലിച്ചും എൻഫോഴ്സ്‌മെന്റ് ഓഫീസ് പരിസരത്ത് മുദ്രാവാക്യം വിളി ഉണ്ടായി.

ലണ്ടനിലെ ഭൂമി ഇടപാട് കേസിൽ ദില്ലിയിൽ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യലിന് വദ്രയെ കൊണ്ടുവിട്ടതും പ്രിയങ്കയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here