ആന്ധ്രപ്രദേശിന് പ്രത്യേക പദവി: ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതിയെ കണ്ടു – Kairalinewsonline.com
DontMiss

ആന്ധ്രപ്രദേശിന് പ്രത്യേക പദവി: ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതിയെ കണ്ടു

കഴിഞ്ഞ ദിവസം ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു ഏകദിന ഉപവാസം നടത്തിയിരുന്നു

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതിയെ കണ്ടു. മന്ത്രിമാർ, എം പി മാർ, എം എൽ എ മാർ, എം എൽ സി മാർ എന്നിവർക്ക് ഒപ്പം ദില്ലിയിലെ ആന്ധ്ര ഭവനിൽ നിന്നും റാലിയായിട്ടായിരുന്നു യാത്ര.

റാലി പാർലിമെന്റ് സ്ട്രീറ്റിൽ തടഞ്ഞു. പ്രത്യേക പദവി ആവശ്യത്തെ പിന്തുണയ്ക്കുന്ന മറ്റ് പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയും നായിഡുവിന്റെ സമരത്തിനുണ്ട്.

കഴിഞ്ഞ ദിവസം ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു ഏകദിന ഉപവാസം നടത്തിയിരുന്നു.

പ്രത്യേക പദവി വിഷയത്തിൽ ദില്ലി കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി നടത്തുന്ന സമരങ്ങൾ ലോക്സഭാ തെരഞ്ഞടുപ്പിൽ ഗുണം ചെയ്യും എന്ന കണക്ക് കൂട്ടലിൽ ആണ് നായിഡു.

To Top