“9” എന്ന ചിത്രം കണ്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണങ്ങളിൽ ഒന്ന് നഷ്ട്ടമായെന്ന് അർത്ഥം. അതാണ് പൃഥ്വിരാജിൻ്റെ ആദ്യ സ്വാതന്ത്ര നിർമ്മാണ സംരംഭത്തെക്കുറിച്ച് ആമുഖമായി പറയാൻ ഉള്ളത്. മലയാളത്തിൽ സയൻസ് ഫിക്ഷൻ ഗണത്തിലുള്ള സിനിമകൾ പൊതുവെകുറവാണ്.

പുറത്തിയ ചിത്രങ്ങൾ അത്രകണ്ട് ശ്രദ്ധനേടിയിട്ടും ഇല്ല. എന്നാൽ തുടക്കം മുതൽ ഈ ചിത്രം പ്രേക്ഷക ശ്രദ്ധയിൽ എത്തിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയം കണ്ടു എന്നാണ് ‘9’ൻ്റെ തീയറ്റർ കാഴ്ചയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ അവരുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട് ചിത്രത്തിൽ അഭിനന്ദം രാമാനുജത്തിൻ്റെ സിനിമാട്ടോഗ്രഫിയും ചിത്രത്തിന് കൂടുതൽ മിഴിവേകിയിരിക്കുന്നു. ഭയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ശേഖർമേനോൻ്റെ പശ്ചാത്തലസംഗീതവും തുണയാകുന്നുണ്ട്.

100 ഡെയ്സ് ഓഫ് ലവ് എന്ന തൻ്റെ ആദ്യ ചിത്രത്തിന് ശേഷം തികച്ചും പരീക്ഷണാത്മകമായാ സിനിമ; അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തിൽ ഒരുക്കി പ്രേക്ഷകർക്കായി എത്തിച്ച സംവിധായകൻ ജെനൂസ് മുഹമ്മദ് കൈയടി അർഹിക്കുന്നു.

സയൻസ് ഫിക്ഷൻ്റെയും ഹൊററിൻ്റെയും പശ്ചാത്തലത്തിൽ അച്ഛൻ മകൻ ആത്മബന്ധത്തിൻ്റെ കഥയാണ് 9 പറയുന്നത്. ശരിക്കും പറഞ്ഞാൽ മലയാളത്തിലെ ആദ്യത്തെ കോസ്മിക്ക് ഹൊറർ ചിത്രമാണ് ഇത് . പൃഥ്വിരാജിൻ്റെ കഥാപാത്രമായ ആൽബർട്ട് ലൂയിസിൻ്റെ കുട്ടിക്കാലത്തുനിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.

ആൽബർട്ടിൽ നിന്ന് അയാളുടെ മകനിലേക്ക് സിനിമ എത്തുമ്പോൾ ആകാശ കാഴ്ച കണ്ടുനിന്ന ആ പഴയകുട്ടി (ആൽബർട്ട്) ജ്യോതിശാസ്ത്രജ്ഞനാണ്.

ഭൂമിയെ ചുറ്റിപോകുന്ന ഒരു കോർബറ്റ് 9 ദിവസം ഭൂമിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി അദ്ദേഹത്തിൻ്റെ ഗുരുവായ ഡോക്ടർ ഇനായത് ഖാൻ്റെ നിർദ്ദേശ പ്രകാരം ഹിമാലയത്തിലേക്ക് ആൽബർട്ടിന് അയാളുടെ മകൻ ആദത്തെയും മറ്റുസംഗാങ്ങളെയും കൂടി പോകേണ്ടിവരുന്നു. ഹിമാലയത്തിൽ എത്തുന്ന അയാളെ കാത്തിരുന്നത് വിചിത്രമായാ അനുഭവങ്ങളാണ്.

പൃഥ്വിരാജ് എന്ന നടൻ്റെ കരിയറിൽ എത്രമാത്രം ഉയരത്തിലാണ് ഈ ചിത്രമെന്നത് കണ്ട് തന്നെ മനസ്സിലാക്കണം. അത്രമേൽ ഉൾക്കരുത്തോടെ ആൽബിയെ അയാൾ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിയ വാമിഖ ഗബ്ബി തൻ്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുണ്ട് ചിത്രത്തിൽ മംമ്ത മോഹൻദാസ്,

മാസ്റ്റർ അലോക്, പ്രകാശ്‌രാജ്, ടോണി ലൂക്, അമാൽഡ തുടങ്ങിയ താരങ്ങളും അവരവരുടെ വേഷങ്ങൾ ചിത്രത്തിൽ നന്നയി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഗോഥിക് സ്പര്‍ശമുള്ള വിഷ്വലുകൾ ഒരുക്കിയത് ചിത്രത്തിൽ പ്രേക്ഷകരുടെ ഉള്ളിൽ ഭയം ജനിപ്പിക്കുന്നതിന് സഹയാകമായിട്ടുണ്ട്.

മങ്ങിയ വെളിച്ചത്തിലും മികച്ച വിഷ്വലുകൾ നല്‍കുന്ന റെഡ് ജെമിനൈ ക്യാമറയിൽ അഭിനന്ദ് രാമാനുജം കേരളത്തിലെയും ഹിമാചൽ പ്രദേശിലെയും മികവാർന്ന ദൃശ്യങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്.

ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ് അഭിനന്ദിന്റെ ക്യാമറ കാഴ്ചകളുടെ മികവേറ്റുന്നു . കോമറ്റ് കടന്നു പോകുന്ന രംഗങ്ങളും ഭൂമി ഇരുട്ടാക്കുന്ന രംഗങ്ങളും ചെന്നായ നായകനെ വേട്ടയാടുന്ന രംഗവും വി എഫ് എക്സിന്റെ മികവ് കാട്ടുന്നു.

മലയാളത്തിൽ ഇതിന് മുൻപ് ഇത്ര മികവോടെ ഇത്തരം ദൃശ്യങ്ങൾ ചെയ്ത് കണ്ടിട്ടില്ല . കലാസംവിധാനം നിർവഹിച്ച ഗോകുല്‍ ദാസും വസ്ത്രാലാംങ്കാരം നിർവഹിച്ച സമീറാ സനീഷും ചിത്രത്തിൻ്റെ വിജയത്തിൽ കൈയടി അർഹിക്കുന്നു.

9 തീയറ്ററിൽ അനുഭവിച്ചറിയേണ്ട ദൃശ്യ വിരുന്നാണ്. മലയാളത്തിലെ ആദ്യത്തെ കോസ്മിക്ക് ഹൊറർ ചിത്രകാഴ്ചയ്ക്കായി ധൈര്യപൂർവം ടിക്കറ്റ് എടുക്കാം.