ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയ; ജീവനോടെയുണ്ടെന്ന് താരം

താരങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ പലരെയും സോഷ്യല്‍ മീഡിയ കൊല്ലാതെ കൊല്ലുന്നത് പതിവാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയുടെ മരണ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

താരം കാര്‍ അപകടത്തില്‍ മരിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതിനെതിരെ വലിയ പ്രതിഷേധവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധമറിയിച്ചത്.

കാറപകടത്തില്‍ താന്‍ മരിച്ചെന്ന് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തന്റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക. ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുടൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’എന്നാണ് താരം ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News