മേക്കോവറിലൂടെ കൂടുതല്‍ സുന്ദരിയായി തെന്നിന്ത്യന്‍ ലേഡി സ്റ്റാര്‍ അനുഷ്‌ക ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അനുഷ്‌കയുടെ ഭാരക്കൂടുതല്‍ മൂലം നിരവധി അവസരങ്ങള്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി അനുഷ്‌ക ഭാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ബാഹുബലി-2 വിലും രുദ്രമാദേവിയിലുമാണ് അനുഷ്‌ക അഭിനയിച്ചിരുന്നു. ബാഗ്മതിയാണ് അനുഷ്‌കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അനുഷ്‌കയുടെ വണ്ണക്കൂടുതല്‍ വലിയ പ്രശ്‌നമായി ആരാധകരടക്കം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മേക്കോവര്‍ ലുക്കില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം.

അനുഷ്‌കയുടെ പരിശീലകനായ ലൂക്ക് കുടീഞ്ഞോ ആണ് താരത്തിന്റെ മേക്കോവര്‍ ലുക്ക് പുറത്തുവിട്ടത്.

പ്രമുഖ ലൈഫ്‌സ്റ്റെല്‍ കോച്ചാണ് ലൂക്ക്. അനുഷ്‌കയുടെ മേക്കോവര്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.