പ്രശ്‌നങ്ങള്‍ക്ക് വിരാമം; മോഹന്‍ലാലിനെ നായകനാക്കി വിനയന്റെ പുതിയ ചിത്രം

മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു. ആദ്യമായി ആണ് വിനയന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ മോഹന്‍ലാലുമായി ഒരുപാട് സംസാരിച്ചുവെന്നും വളരെ പോസിറ്റീവായി തോന്നിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തനിക്ക് മേലുള്ള വിലക്കുകളെല്ലാം മാറിയതിന് ശേഷം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രവുമായി ഒരു വമ്പന്‍ തിരിച്ചുവരവാണ് വിനയന്‍ നടത്തിയത്. ഇതിന് മുന്‍പ് മോഹന്‍ലാലും ആയി ആലോചിച്ച സിനിമ പല കാരണങ്ങളാല്‍ മുടങ്ങിയെന്ന് വിനയന്‍ പറഞ്ഞിട്ടുണ്ട്.

സൂപ്പര്‍സ്റ്റാറുകളും വിനയന്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം തീരുന്നുവെന്ന സൂചനയാണ് ഇതുവഴി ലഭിക്കുന്നത്. നങ്ങേലിയെക്കുറിച്ചുള്ള സിനിമക്ക് ശേഷമാണ് ഈ ചിത്രം തുടങ്ങുകയെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News