വേദിയിലും സദസ്സിലും ഒരേപോലെ കണ്ണും മനസും എത്തുന്ന കുമ്പിടി ആക്ട് ; മുഖ്യമന്ത്രിയെ പുകഴ്ത്തി അവതാരകയുടെ വ്യത്യസ്തമായ കുറിപ്പ് – Kairalinewsonline.com
DontMiss

വേദിയിലും സദസ്സിലും ഒരേപോലെ കണ്ണും മനസും എത്തുന്ന കുമ്പിടി ആക്ട് ; മുഖ്യമന്ത്രിയെ പുകഴ്ത്തി അവതാരകയുടെ വ്യത്യസ്തമായ കുറിപ്പ്

ആസെന്‍ഡ് കേരള 2019 വേദിയില്‍ അവതാരികയായിരുന്നു ആര്‍ദ്ര

മുഖ്യമന്ത്രിയെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ആര്‍ജെയും അവതാരികയുമായ ആര്‍ദ്ര ബാലചന്ദ്രന് ആണ് ഫെയ്‌സ്ബക്കില്‍ മുഖ്യനെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുന്നത്.

ആസെന്‍ഡ് കേരള 2019 വേദിയില്‍ അവതാരികയായിരുന്നു ആര്‍ദ്ര. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ഒബ്‌സര്‍വേഷനെ കുറിച്ച് താന്‍ മനസിലാക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു. വേദിയിലും സദസ്സിലും ഒരേപോലെ കണ്ണും മനസും എത്തുന്ന കുമ്പിടി എന്നാണ് മുഖ്യനെക്കുറിച്ച് പറയുന്നത്.
വേദിയില്‍ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നില്‍ക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. അതു തന്നെ മുഖ്യന്‍ ആണ് വിളിക്കുന്നതെന്ന് കണ്ടപ്പോള്‍ ആവേശത്തോടെ ഓടി അടുത്തെത്തിയപ്പോള്‍ ആണ് അദ്ദേഹത്തിന്റെ ശ്രദ്ധ എത്രത്തോളം സൂക്ഷ്മം ആണെന്ന് അവര്‍ മനസിലാക്കിയത്.

ആര്‍ദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകര്‍ഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതല്‍ ഞെട്ടി!

Ascend Kerala 2019 വേദിയില്‍, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോള്‍ സംസാരത്തെക്കാള്‍ കൂടുതല്‍ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാന്‍ കൂടുതല്‍ ചെയ്യാറുള്ള ഇത്തരം സര്‍ക്കാര്‍ പരിപാടികളില്‍. Protocol, ego, rules ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയില്‍ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നില്‍ക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാന്‍ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതില്‍ ചമ്മല്‍ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അദ്ദേഹം പങ്കെടുത്ത പത്തു വേദികളില്‍ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PSനെ വിളിക്കുകയോ അല്ലെങ്കില്‍ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാന്‍ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാര്‍ക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: ‘K.J. Maxi MLA മുന്നില്‍ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നില്‍ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.’

തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു MLA മുന്‍നിരയില്‍ ഉപവിഷ്ടന്‍ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷില്‍ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യന്‍.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal! വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! ??

പ്രളയകാലത്തെ പത്രസമ്മേളനങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂര്‍ച്ഛിച്ചു! ശുഭം.

To Top