സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കും

സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കും. പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചേക്കും.

സന്ദര്‍ശനത്തിന്റ ഭാഗമായി ഇന്ത്യ സൗദി കോര്‍ഡിനേഷന്‍ ഉന്നതാധികാര സമിതി രൂപീകരിക്കാനും സമിതിയുടെ ഘടനയും പ്രവര്‍ത്തനങ്ങള്‍ക്കും സൗദിയുടെ ഭാഗത്ത് നിന്നു നേതൃത്വം വഹിക്കാനും സൗദി സര്ക്കാരിന്റെ അഭിപ്രായങ്ങള്‍ അറിയിക്കാനും കിരീടവകാശിയെ മന്ത്രി സഭാ യോഗം ചുമതലപ്പെടുത്തി.

വാണിജ്യ നിക്ഷേപ ഊര്‍ജ്ജ തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിമാരും അണ്ടര്‍ സെക്രട്ടറിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും സല്‍മാന്‍ രാജകുമാരനെ അനുഗമിക്കും.

ഇന്ത്യയുടേയും സൗദിയുടെ അടിസ്ഥാന വികസനങ്ങള്‍ക്കു സഹകരിച്ചു പ്രവര്‍ത്തിക്കാാനും നിക്ഷേപ മിറക്കുന്നതിനും. ടൂറിസം, സംസ്‌കാരികം വിദ്യാഭ്യാസ തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും കരാറില്‍ എത്താന്‍ ബന്ധപ്പെട്ട വകുപ്പുകളെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

കിരീടവകാശിയായ ശേഷം ഇതാദ്യമായാണ് സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. സൗദിയില്‍ ഏറ്റവും കുടുതല്‍ ജോലി വിദേശികളുള്ളത് ഇന്ത്യയില്‍ നിന്നുമാണ്. അത് കൊണ്ട് തന്നെ സൗദിയിലുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here