അഗ്രീന്‍ കോ അ‍ഴിമതി: ഒന്നാം പ്രതി എംകെ രാഘവന്‍ എംപി സ്ഥാനം രാജിവെക്കണം: സിപിഐഎം

അഗ്രീൻ കോ, സാമ്പത്തിക ക്രമക്കേട് കേസിൽ ഒന്നാം പ്രതിയായ എം കെ രാഘവൻ, എം പി സ്ഥാനം രാജിവെക്കണമെന്ന് സി പി ഐ (എം).

വ്യാജ രേഖ ചമയ്ക്കൽ, അഴിമതി, വഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എംപി ക്ക് മേൽ ചുമത്തിയതെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

എം കെ രാഘവൻ ചെയർമാനായി പ്രവർത്തിച്ച കണ്ണൂർ ആസ്ഥാനമായ സഹകരണ സംഘത്തിന് 77 കോടി രൂപ ബാധ്യതയുണ്ടാക്കി എന്നാണ് കേസ്.

77 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസിലാണ് കോഴിക്കോട് പാർലമെൻറ് അംഗം എം കെ രാഘവനെ കണ്ണൂർ ടൗൺ പോലീസ് പ്രതിചേർത്തത്.

കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സഹകരണ സ്ഥാപനത്തിൽ നടന്ന ക്രമക്കേടിലാണ് കേസ്.

വ്യാജരേഖ നിർമ്മാണം, ചതി, വഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് രാഘവന് മേൽ ചുമത്തിയിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയായ എം കെ രാഘവന് എം പി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

2004 – 05 വർഷത്തെ ഓഡിറ്റിൽ കണ്ടെത്തിയ ഗുരതര ക്രമക്കേടുകളാണ് പരാതിക്ക് ആധാരം. സഹകരണ നിയമം പാലിക്കാതെയും രജിസ്ട്രാറിൽ നിന്ന് അംഗീകാരം വാങ്ങാതെയും കൃത്രിമ രേഖ ചമച്ചുമാണ് വിവിധ ബാങ്കുകളെ കബളിപ്പിച്ചതെന്ന് സഹകരണ വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

2002 മുതൽ 2014 വരെ എം കെ രാഘവനായിരുന്നു അഗ്രീൻ കോ ചെയർമാൻ. 2004 ൽ അഗ്രീൻ കോ റബ്ബർ ടെക്നോളജിസ് ലിമിറ്റഡും മലേഷ്യയിലെ കിസ് കെയറും ചേർന്ന് രൂപം നൽകിയ അഗ്രീൻ കേർ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News