ഓസ്ട്രേലിയക്കെതിരായ ഏകദിന ട്വന്‍റി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്ന രോഹിതിന് പൂര്‍ണമായോ ഭാഗികമായോ വിശ്രമം അനുവദിക്കാനാണ് തീരുമാനം.

അതേ സമയം ന്യൂസിലാന്‍ഡിനെതിരായ മത്സത്തില്‍ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോഹ്ലിയും, ജസ്പ്രീത് ഭുംമ്രയും ടീമില്‍ തിരിച്ചെത്തും.

ലോകകപ്പ് സെലക്ഷനിലേക്ക് പരിഗണിക്കുന്നവരില്‍ ്ജന്‍ക്യ രഹാനയ്ക്ക് ഓസീസിനെതിരെയുള്ള മത്സരം നിര്‍ണായകമാകും.

രഹാനക്കൊപ്പം റിഷഭ് പന്തിനും, കാര്‍ത്തിക്കിനും ഓസീസ് പരമ്പര ഏറെ നിര്‍ണായകമാണ്. ധോണിക്കൊപ്പം ഒരു വിക്കറ്റ് കീപ്പറിനെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തുക.

അതിനാല്‍തന്നെ ലോകകപ്പ് സ്ക്വാഡില്‍ പന്തോ കാര്‍ത്തിക്കോ ഒരാള്‍ക്ക് മാത്രമാകും സെലക്ഷന്‍ കിട്ടുക. ഇതോടെ ഓസീസ് പരമ്പര കാര്‍ത്തിക്കും, റിഷഭ് പന്തും തമ്മിലുള്ള പോരാട്ടത്തിന് കൂീടിയാകും വേദിയാകുക.