റഫേല്‍ അ‍ഴിമതി: വിമാനവിലയുടെ വിശദാംശങ്ങൾ ഇല്ലാതെ സിഎജി റിപ്പോർട്ട‌് രാജ്യസഭയിൽ; സഭ സമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ പ്രതിപക്ഷത്തിന‌് ചർച്ചക്ക‌് അവസരം ലഭിക്കില്ല

ന്യൂഡൽഹി: വിമാനവിലയുടെ വിശദാംശങ്ങൾ ഇല്ലാതെ റഫേല്‍ ഇടപാട‌ിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ വച്ചു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് സഭയിൽ വച്ചത്. വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിൽ ഇല്ല.

സഭ സമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ പ്രതിപക്ഷത്തിന‌് ചർച്ചക്ക‌ും അവസരം ലഭിക്കില്ല. അനിൽ അംബാനി ഉൾപ്പെട്ടതിന്റെ വിശദാംശങ്ങൾ ഇല്ലാത്ത റിപ്പോർട്ട‌് പൂർണമായും മോഡി സർക്കാരിനെ വെള്ള പൂശുന്നതാണ‌്.

വില അടിസ്ഥാനമാക്കിയുള്ള ഓഡ‌ി്റ്റ്‌ വിവരങ്ങൾ ഒഴിവാക്കിയിട്ടുള്ളതിനാൽ സിഎജി റിപ്പോർട്ട‌് മോഡി സർക്കാരിന‌് ഭീഷണിയാകില്ല.

2007 ൽ യുപിഎ സർക്കാരിന്റെ കാലത്തെ ടെൻഡർ പ്രക്രിയയെയും 2015 ൽ മോഡി സർക്കാരും ഫ്രഞ്ച‌് കമ്പനിയായ ദസോൾട്ടും ടെൻഡറിലേക്ക‌് എത്തിച്ചേർന്ന പ്രക്രിയയും വിമാനത്തിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുമാണ‌് ഓഡിറ്റ‌് റിപ്പോർട്ടിൽ താരതമ്യം ചെയ‌്തിട്ടുള്ളത‌്.

അടിസ്ഥാന വില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. റഫേലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങൾ വേഗത്തിൽ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഫ്രാന്‍സില്‍ നിര്‍മിച്ച‌് ലഭ്യമാക്കുന്ന വിമാനങ്ങളിൽ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ‌് മെഹ‌്റിഷിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News