‘എല്ലാവരും സീറ്റ് ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ സീറ്റ് വേണ്ടേ’; അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ഐഎന്‍ടിയുസിയും ഉള്‍പ്പെടെ സീറ്റ് ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അതൃപ്തി അറിയിച്ചത്.

മുല്ലപ്പള്ളിയുടെ വാക്കുകള്‍:

”ഐഎന്‍ടിയുസി നേതാക്കള്‍ വന്ന് കണ്ടിരുന്നു. മൂന്ന് സീറ്റാണ് ആവശ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് 5 സീറ്റാണ് ആവശ്യപ്പെട്ടത്. കെഎസ് യു മൂന്ന് സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് സീറ്റ് വേണ്ടേ എന്ന മറുചോദ്യം ഞാന്‍ ചോദിക്കട്ടെ.

പോഷക സംഘടനകള്‍ക്ക് മാത്രം മതിയോ. ഇങ്ങനെ പറഞ്ഞാണ് അവരെ ഞാന്‍ മടക്കി അയച്ചത്. യോഗ്യത മാത്രമാണ് മാനദണ്ഡമെന്ന് ആര്‍ ചന്ദ്രശേഖരനെയും ഐഎന്‍ടിയുസി നേതാക്കളെയും അറിയിച്ചിട്ടുണ്ട്. അതിനപ്പുറത്ത് മറ്റൊരു മാനദണ്ഡം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാണിക്കാന്‍ കഴിയില്ല.”

സീറ്റിനായി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളുമെല്ലാമായി വടംവലി തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിലാക്കുന്ന ഇത്തരം നീക്കം ശക്തമായതോടെയാണ് മുല്ലപ്പള്ളി പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News