ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി

ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ യിലെത്തി.

യുഎഇ സമയം രാവിലെ 7.30 ഓടു കൂടി. പിണറായിവിജയൻ അബുദാബിയിലെത്തി. അബുദാബി വിമാനത്താവളത്തിൽ നോർക്ക റൂട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി, നോർക്ക റൂട്ട്സ് ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ് , ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഫെബ്രുവരി 15 16 തീയതികളിൽ. ദുബായിൽ വച്ചാണ്. ലോക കേരള സഭയുടെ. പ്രഥമ മിഡിലീസ്റ്റ് regional സമ്മേളനം.

ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കെസി ജോസഫ് എംഎൽഎ.

ലോക കേരള സഭ അംഗങ്ങൾ. തുടങ്ങിയവർ പങ്കെടുക്കും. ലോക കേരള സഭയുടെ 7 ഉപ സമിതികൾ തയ്യാറാക്കിയ. ശുപാർശകളിൽ മേലുള്ള ചർച്ചകൾ ലോക കേരള സഭ സമ്മേളനത്തിൽ നടക്കും.

പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക. ഇതാദ്യമായാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News