ദൃശ്യമാധ്യമ പ്രവർത്തകരെ കൂടി ഉള്‍പ്പെടുത്തി പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണം; രാജ്യസഭയില്‍ എളമരം കരീം

ന്യൂഡൽഹി: പത്രപ്രവർത്തകർക്കും പത്രജീവനക്കാർക്കുമായി പുതിയ വേജ‌്ബോർഡിന‌് ഉടൻ രൂപം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന‌് എളമരം കരീം രാജ്യസഭയിൽ ആവശ്യപ്പെട്ടു.

ദൃശ്യമാധ്യമ പ്രവർത്തകരെ കൂടി വേജ‌്ബോർഡിന്റെ പരിധിയിൽ കൊണ്ടുവരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എളമരം കരീം നിവേദനം കൈമാറി.

പുതിയ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പും പ്രധാനമന്ത്രിക്ക‌് കൈമാറി.

16 വർഷം മുമ്പാണ‌് പത്രപ്രവർത്തകർക്കായി അവസാന വേജ‌്ബോർഡ‌് രൂപീകരിക്കപ്പെട്ടത‌്. ഓരോ അഞ്ച‌് വർഷവും കൂടുമ്പോൾ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്നാണ‌് ചട്ടം.

എന്നാൽ, ഇത‌് പാലിക്കപ്പെടുന്നില്ല. ഇതുമൂലം പത്രപ്രവർത്തകർക്ക‌് കാലാനുസൃമായി ലഭിക്കേണ്ട വേതന‌ വർധനവും മറ്റും നഷ്ടപ്പെടുകയാണ‌്.

ദൃശ്യമാധ്യമങ്ങൾ ഇന്ന‌് പ്രധാനപ്പെട്ട മാധ്യമവിഭാഗമായി മാറിക്കഴിഞ്ഞു. ഇവർ വർക്കിങ‌് ജേർണലിസ‌്റ്റ‌്സ‌് നിയമത്തിന്റെ പരിധിയിൽ വരുന്നില്ല.

യാതൊരു നിയമസംരക്ഷണവുമില്ലാതെയാണ‌് ഇവർ തൊഴിലെടുക്കുന്നത‌്. പുതിയ വേജ‌്ബോർഡിന‌് എത്രയും വേഗം രൂപംനൽകണം. കരാർ ജീവനക്കാരെ കൂടി ഇതിൽ ഉൾപ്പെടുത്തണം–- എളമരം കരീം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News