ഹോണ്ട സിവിക്ക് തിരച്ചുവരുന്നു. അടുത്ത മാസം ഹോണ്ടയുടെ പ്രീമിയം സെഡാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തും. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ്ങിം ആരംഭിച്ചു. പത്താം തലമുറയ സിവിക്കിനെ 2018ലെ ഓട്ടേ എക്‌സ്‌പ്പോയിലാണ് ഹോണ്ട അവതരിപ്പിച്ചത്.

1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 141 യവു വരെ കരുത്തും, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 120 യവു കരുത്തും. ഡീസല്‍ വകഭേദതത്തില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സായിരിക്കും. അതേസമയം പെട്രോള്‍ വകഭേദതത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും.

സുരക്ഷയ്ക്കായി 6 എയര്‍ ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് , ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷല്‍ എന്നിവ പുത്തന്‍ സിവിക്കിലുണ്ട്

കുടാതെ ലെയ്ന്‍ അസിസ്റ്റ് സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, കൊളീഷന്‍ വാര്‍ണിംഗ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് തരടങ്ങിയ സംവിധാനങ്ങലും ഹോണ്ട സിവിക്കിലുള്‍പ്പെടുത്തിയിട്ടിണ്ട്.

കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന ഹോണ്ട സിവിക്കിന്റെ അന്തിമ വില ഇതുവരെ തീരുമാനമായില്ല.