അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം കഴിക്കാന്‍ താന്‍ തയാറല്ലെന്ന് തുറന്നു പറഞ്ഞ് സായ് പല്ലവി. തന്റെ നേരെയുള്ള വിവാഹ ഗോസിപ്പുകള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.

വിവാഹ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സായ് പല്ലവി. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും വിവാഹമേ കഴിക്കുന്നില്ലെന്ന നിലപാടിലാണ് താനെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സായ്പല്ലവി.

എന്നും എപ്പോഴും അച്ഛനും അമ്മയ്ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിവാഹം ഇതിന് തടസമാകുമെന്നും സായ് പല്ലവി വ്യക്തമാക്കി. വിവാഹം കഴിഞ്ഞാല്‍ തങ്ങളുടേതായ ചെറിയ ഇടം നഷ്ടമാകുമെന്നും സായ് പറയുന്നു.