ജമ്മു കശ്മീരിലെ സ്‌കൂളില്‍ ബോംബ് സ്‌ഫോടനം; 12 കുട്ടികള്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ സ്‌കൂളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 12 കുട്ടികള്‍ക്ക് പരിക്ക്. പുല്‍വാമയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്.

പരിക്കേറ്റ കുട്ടികളെയെല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം ഏത് തരത്തിലുള്ളത് ആണെന്ന് അറിയില്ലെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

നര്‍ബാലിലെ ഫാലിയ ഇ മിലാത് എന്ന സ്‌കൂളിലാണ് സ്‌ഫോടനം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here