ശബരിമല വിഷയം ചൂണ്ടിക്കാട്ടിയാല്‍ ബിജെപിക്ക് വോട്ട് വീഴില്ല, അങ്ങനെ കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്: പി പി മുകുന്ദന്‍

ശബരിമല വിഷയം ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമം നടക്കാന്‍ പോകുന്നില്ലെന്ന് ബിജെപി മുന്‍ സംഘടന സെക്രട്ടറി പി പി മുകുന്ദന്‍.

ശബരിമല സ്ത്രീപ്രവേശത്തെ ചോദ്യം ചെയ്ത് നാമജപ പ്രതിഷേധത്തിനെത്തിയവരുടെ വോട്ട് പോലും ബിജെപിക്ക് കിട്ടില്ലെന്നാണ് മുകുന്ദന്‍ പറയുന്നത്.

നേതാക്കള്‍ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ അവരെ പാര്‍ട്ടിയില്‍ നിന്നും അകറ്റുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നാമജപ പ്രതിഷേധത്തിനെത്തിയവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ശിവസേന അടക്കമുള്ളവര്‍ തന്നെ പിന്തുണയ്ക്കുമെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here