പോലീസില്‍ സ്ഥലംമാറ്റം ;15 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപ്പണി. 15 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്പി ബി അശോകന്‍ പുതിയ തിരുവനന്തപുരം റൂറല്‍ എസ്.പി.

തിരുവനന്തപുരം റൂറല്‍ എസ്പിയായ എ.അശോക് കുമാറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു.കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിനെ പത്തനംതിട്ട എസ്.പിയാക്കി, ടി.നാരായണനെ പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു.

കെ.ജി സൈമണ്‍ കൊല്ലം റൂറലിലേക്കും, സെക്യൂരിറ്റി ഡിഐജി എ അക്ബറിനെ ഇന്റലിജന്‍സ് ഡിഐജിയാക്കി മാറ്റി നിയമിച്ചു.പാലക്കാട് എസ്പി ദേബേഷ്‌കുമാര്‍ ബെഹറയെ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആക്കി മാറ്റി നിയമിച്ചു.

കാസര്‍ഗോഡ് എസ്പിയായ യു .ശ്രീനിവാസിനെ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് എസ്പിയാക്കി മാറ്റി നിയമിച്ചു. ജെ.സുകുമാരപിളളയെ സെക്യൂരിറ്റി എസ്പിയാക്കിയും മാറ്റി നിയമിച്ചു. തൃശൂര്‍ എസ്പിയായ എം കെ പുഷ്‌കരനെ തൃശൂര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും, കെ പി വിജയകുമാരനെ തൃശൂര്‍ എസ്പിയായും പരസ്പരം മാറ്റി നിയമിച്ചു.

എംഎസ്പി കമാന്‍ഡന്റ് ആയ യു .അബ്ദുള്‍ കരീമിനെ കോഴിക്കോട് റൂറല്‍ എസ്പിയായി മാറ്റി നിയമിച്ചു. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനാണ് പുതിയ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ്. ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിന്റെ തലവന്‍ പിഎസ് സാബുവാണ് പുതിയ പാലക്കാട് എസ്പി.

കോഴിക്കോട് ഡിസിപിയായിരുന്ന ജെയിംസ് ജോസഫ് ആണ് പുതിയ കാസര്‍ഗോഡ് എസ്പി . എകെ ജമാലുദീന്‍ ആണ് കോഴിക്കോടിന്റെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News