പ്രദേശവാസികൾക്ക് ആവേശമായി മുംബൈ നല്ലസോപ്പാറ ബീച്ചിൽ ഡോൾഫിനുകൾ

ഇന്ത്യൻ കടൽത്തീരങ്ങളിൽ ഡോള്‍ഫിനുകളെ അധികം കണ്ടിട്ടില്ലെങ്കിലും അവയെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. മനുഷ്യരുമായി അടുത്തിടപഴകുന്ന ഡോൾഫിനുകളുടെ കുസൃതികൾ.

സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് അധികവും കണ്ടിട്ടുള്ളത്. .
മുംബൈയിലെ നല്ലസോപ്പാറയിലെ രാജോഡി ബീച്ചിലാണ് കഴിഞ്ഞ ദിവസം പ്രദേശവാസികൾ ഡോൾഫിനെ കാണുവാനിടയായത്.

പ്രത്യക്ഷത്തിൽ മൂന്ന് ഡോൾഫിനുകളാണ് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലൂടെ തീരത്തോടടുത്തായി കാണപ്പെട്ടത്.

ഇന്ത്യയിൽ ഡോൾഫിനുകൾ കൂടുതലായും അധിവസിക്കുന്ന പ്രദേശമാണ് മഹാരാഷ്ട്ര. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് 235 കിലോമീറ്റർ അകലെയുള്ള ഡാപോളിയിലും ഡോൾഫിനുകളെ കാണാൻ സാധിക്കുന്ന ഇടമാണ്.

മഹാരാഷ്ട്രയിലെ പേരുകേട്ട ഒരു ബീച്ചായ ഡാപോളിക്ക് സമീപത്തുള്ള മുരുഡ്, കർദെ തുടങ്ങിയ ബീച്ചുകളിലും ഡോൾഫിനുകളെ കണ്ടവരുണ്ട്. തർക്കാളി ബീച്ച്, ഹരിഹരേശ്വർ തുടങ്ങിയ ബീച്ചുകളും ഡോൾഫിനുകളുടെ വിഹാര കേന്ദ്രങ്ങളാണ്.

മനുഷ്യരെ പോലെ ഡോൾഫിനുകളും ഓർമ്മ ശക്തിയുടെ കാര്യത്തിൽ മുന്നിലാണ്. തിമിംഗലങ്ങളുടെ ബന്ധുവാണ് ഡോൾഫിനുകൾ.ഡോൾഫിനുകളെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത് 2009ൽ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News