അനിൽ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ ഉത്തരവിൽ മാറ്റം വരുത്തി; രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു

അനിൽ അംബാനിയും ആയി ബന്ധപ്പെട്ട ജുഡീഷ്യൽ ഉത്തരവിൽ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു. കോർട്ട് മാസ്റ്റർ മാനവ് ശർമ്മ, അസിസ്റ്റന്റ് റെജിസ്ട്രർ തപൻ കുമാർ ചക്രബർത്തി എന്നിവരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പിരിച്ചു വിട്ടത്.

അനിൽ അംബാനിയുടെ റിലൈൻസ് കമ്യുണിക്കേഷൻസിന് എതിരെ എറിക്‌സൺ ഇന്ത്യ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ ഉത്തരവിൽ മാറ്റം വരുത്തിയതിന് ആണ് നടപടി.

കോടതി അലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പടിവിച്ച വിധിയിൽ അനിൽ അംബാനിയോട് നേരിട്ട് കോടതിയിൽ ഹാജർ അകാൻ നിർദേശിച്ചിരുന്നു.

എന്നാൽ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജർ ആകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായി പരാമർശിച്ചിരുന്നു.

ജഡ്ജിമാരുടെ അറിവ് ഇല്ലാതെ ആണ് സുപ്രീം കോടതി വെബ് സെെറ്റിൽ അംബാനിക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് വന്നത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടൽ ഉത്തരവിൽ ഇന്നലെ രാത്രി ഒപ്പ് വച്ചത്. ഉത്തരവിൽ തിരിമറി നടത്തിയ വിഷയത്തിൽ ചില അഭിഭാഷകർക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel