ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ലഖ്നൗ, ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടേയും നേതാക്കളുടെയും ആവശ്യം പ്രിയങ്ക തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

ഇതോടെ റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി വീണ്ടും മത്സരിക്കാന്‍ സാധ്യതയേറി.