ദില്ലി അധികാര തര്‍ക്കത്തില്‍ സുപ്രീംകോടതി രണ്ടംഗ ബഞ്ചില്‍ ഭിന്നാഭിപ്രായം; വിഷയം മൂന്നംഗ ബഞ്ചിന് വിട്ടു

ദില്ലി: ദില്ലി അധികാര തര്‍ക്കത്തില്‍ സുപ്രീംകോടതി രണ്ടംഗ ബഞ്ചില്‍ ഭിന്നാഭിപ്രായം. ഉദ്യോഗസ്ഥരുടെ ചുമതല സംബന്ധിച്ചാണ് വ്യത്യസ്ഥ അഭിപ്രായം ഉണ്ടായത്. വിഷയം മൂന്നംഗ ബഞ്ചിന് വിട്ടു.

ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ രണ്ടംഗ ബഞ്ച് ഉദ്യോഗസ്ഥരുടെ ചുമതലയെക്കുറിച്ച് ഭിന്നവിധികള്‍ പുറപ്പെടുവിച്ചു.

കേന്ദ്ര ഭരണ പ്രദേശമായ ദില്ലിയിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലം മാറ്റാനുമുള്ള ചുമതല കേന്ദ്ര സര്‍ക്കാരിനാണന്ന് ജസ്റ്റിസ് എ.കെ.സിക്രി വിധിന്യാത്തില്‍ വ്യക്തമാക്കി.

1952ലെ കമ്മീഷണന്‍ ഓഫീ എന്‍ക്വയറി ആക്ടി പ്രകാരം അഴിമതി വിരുദ്ധ സംഘത്തിന്റെ കമ്മീഷണറെ നിയമിക്കേണ്ടതും ലഫ്ന്റനന്റ് ഗവര്‍ണ്ണറാണ്.

എന്നാല്‍ മറ്റ് ഉദ്യോഗസ്ഥരുടെ ചുമതല,വൈദ്യുതി,റവന്യൂ, സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കല്‍ എന്നിവ ദില്ലി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണന്നും സിക്രിയുടെ വിധിന്യായത്തില്‍ ചൂണ്ടികാട്ടുന്നു.

പക്ഷെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സിക്രിയുടെ വിധിന്യായത്തോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ നിലപാട് എടുത്തു. ഇതേ തുടര്‍ന്ന് മറ്റ് വിഷയങ്ങളിലൊഴികെ അക്കാര്യം മാത്രം പരിശോധിക്കാന്‍ മൂന്നംഗ ബഞ്ചിന് കേസ് വിട്ടു.

ഭരണഘടനയുടെ 239 എഎ വകുപ്പുകള്‍ വിലയിരുത്തി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് ദില്ലി ലഫന്റന്റ് ഗവര്‍ണ്ണറുടെ അധികാരം പരിമിതിപ്പെടുത്തിയിരുന്നു.

2018 ജൂലൈ 4ന് പുറത്ത് വന്ന ഉത്തരവിന് ശേഷവും വിവിധ വിഷയങ്ങളില്‍ ലഫ്ന്ററ് ഗവര്‍ണ്ണര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വിവിധ വകുപ്പുകളുടേയും ഉദ്യോഗസ്ഥരുടേയും ചുമതല രണ്ടംഗ സുപ്രീംകോടതി ബഞ്ച് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News