ബിജെപി എംഎല്‍എയുടെ ഭാര്യയും പെണ്‍സുഹൃത്തും ഏറ്റുമുട്ടി; എംഎല്‍എയ്ക്കും കിട്ടി മുഖത്തിന് രണ്ടെണ്ണം; പ്രിയയും അര്‍ച്ചനയും തമ്മിലുണ്ടായ അടിപിടിയുടെ കാരണം കേട്ട് ഞെട്ടി നേതാക്കള്‍

മുംബൈ: ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ദിനത്തില്‍ ഭാര്യയും പെണ്‍സുഹൃത്തും പരസ്യമായി ഏറ്റുമുട്ടി.

മഹാരാഷ്ട്ര അര്‍ണി എംഎല്‍എയായ രാജു നാരായണ്‍ ടോഡ്‌സമിന്റെ ഭാര്യ അര്‍ച്ചനയും കാമുകി പ്രിയ ഷിന്‍ഡെയുമാണ് തമ്മിലടിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ എംഎല്‍എയ്ക്കും തല്ല് കിട്ടിയതായി പൊലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ:

എംഎല്‍എയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി അണികള്‍ സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം.

ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെ എംഎല്‍എ താമസിക്കുന്നത് ബിജെപി പ്രവര്‍ത്തക കൂടിയായ കാമുകിക്കൊപ്പമാണ്.

ഈ വേദിയില്‍ വച്ച് ഭാര്യയും കാമുകിയും തമ്മില്‍ കണ്ടതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

ആദ്യം വാക്കേറ്റമായിരുന്നു. പിന്നെ സംഭവം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ എംഎല്‍എയുടെ മുഖത്തിനും ഭാര്യ രണ്ടെണ്ണം കൊടുത്തു.

സംഭവത്തില്‍ പരുക്കേറ്റ കാമുകി പ്രിയയെയും അര്‍ച്ചനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പൊതുവേദിയിലെ കുടുംബവഴക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

എംഎല്‍എയുടെ പെരുമാറ്റം ലജ്ജാകരവും മാന്യതയുടെ ലംഘനമാണെന്നും വസന്ത്ര നായിക് ഷെട്ടി സ്വാവലംബന്‍ സമിതി ചെയര്‍മാന്‍ കിഷോര്‍ തിവാരി പറഞ്ഞു. സംഭവത്തില്‍ ഭാര്യയ്ക്ക് നീതി നല്‍കട്ടെയെന്നും തിവാരി വ്യക്തമാക്കി.

ടോഡ്സം പാര്‍ട്ടിക്ക് ശല്യമാണെന്ന് ബിജെപിയുടെ ആദിവാസി വിഭാഗം തലവന്‍ അങ്കിത് മൈതാം പറഞ്ഞു.

ഭാര്യയ്ക്ക് നീതി ലഭിക്കാത്ത പക്ഷം, മോദിയും ഫഡ്നാവീസും പങ്കെടുക്കുന്ന വനിതാ ശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എംഎഎല്‍എയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News