മോദിക്ക് ആലിംഗനം; വിശദീകരണവുമായി രാഹുല്‍

ദില്ലി: ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി.

മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്നും അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുലിന്റെ ആലിംഗനം. ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിനൊടുവില്‍ നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി രാഹുല്‍ ആശ്ലേഷിക്കുകയായിരുന്നു.

ആദ്യമൊന്ന് അമ്പരന്നെങ്കിലും രാഹുലിന് മോദി തിരികെ കൈകൊടുത്തു. കേന്ദ്രസര്‍ക്കാരിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ ആലിംഗനം.

‘ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്ന് പറഞ്ഞായിരുന്നു ആലിംഗനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News