കശ്മീരില്‍ ഭീകരാക്രമണം; 43 ജവാന്‍മാര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 30 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്.പുല്‍വാമ ജില്ലയിലെ അവന്തിപൊര പ്രദേശത്ത് ദേശിയ പാതയില്‍ സഞ്ചരിക്കുകയായിരുന്ന സി.ആര്‍പി.എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.

പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയിഷ മുഹമ്മദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് നാളെ കാശ്മീരിലെത്തും.നിന്ദ്യമായ ആക്രണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനീകര്‍ ജീവന്‍ ത്യജിച്ചത് വെറുതെയാകില്ലെന്നും അനുശോചന സന്ദേശത്തില്‍ നരേന്ദ്രമോദി വ്യക്തമാക്കി.

യുദ്ധമില്ലാത്ത സമയത്ത് ഒരു തീവ്രവാദി ആക്രമണത്തില്‍ മൂപ്പത് ജവാന്‍മാര്‍ കൊല്ലപ്പെടുന്നത് രാജ്യത്ത് ആദ്യം.ദേശിയ പാത നാല്‍പ്പത്തി നാലിലൂടെ ശ്രീനഗറില്‍ നിന്നും ജമ്മുവിലേയ്ക്ക് പോവുകയായിരുന്ന സി.ആര്‍പി.എഫ് വാഹനവ്യൂഹത്തിന് നേരെ വൈകുന്നേരത്തോടെ സ്‌ഫോടനം ഉണ്ടായി.

25,000യിരത്തോളം സൈനീകരേയും കൊണ്ട് വാഹനവ്യൂഹം കടന്ന് പോകവെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വണ്ടി പൊട്ടിത്തെറിച്ചു. സൈനീകര്‍ സഞ്ചരിച്ചിരുന്ന ഒരു ബസ് പൂര്‍ണ്ണമായും തകര്‍ന്നു. പന്ത്രണ്ട് പേര്‍ തത്ക്ഷണം മരിച്ചു.ഗുരുതര പരിക്കേറ്റ പതിനെട്ട് പേര്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.

നാല്‍പ്പത്തോളം പേര്‍ക്ക് ഗുരുതര പരുക്ക്. സ്‌ഫോടനത്തിന് പിന്നാലെ സൈനീകര്‍ക്ക് നേരെ പല ഭാഗത്ത് നിന്നും വെടിവയ്പ്പ് ഉണ്ടായതായും ദൃകസാക്ഷികള്‍ പറഞ്ഞു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകരസംഘടനയായ ജയിഷ മുഹമ്മദ് ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കാശ്മീരിലെ വാര്‍ത്താ ഏജന്‍സിയായ ജി.എന്‍.എസിന് നല്‍കിയ സന്ദേശത്തില്‍ തീവ്രവാദി ആദില്‍ അഹമ്മദ് അലിയാസ് വാഖ്വയുടെ നേതൃത്വത്തിലുള്ള ചാവേര്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ആവകാശപ്പെടുന്നു.

2016ലെ ഉറി ആക്രമണത്തില്‍ ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് ഇത്.അന്നും പതിനെട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.തുടര്‍ന്ന് ഇന്ത്യ തീവ്രവാദികള്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു.ജവാന്‍മാരുടെ മരണത്തില്‍ സീതാറാം യെച്ചൂരി, രാഹുല്‍ഗാന്ധി തുടങ്ങി പ്രമുഖ രാഷ്ട്രിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ തേടിയ പ്രധാനമന്ത്രി സംഭവത്തെ അപലബിച്ചു. നിദ്യമായ ആക്രമണമാണ് ഉണ്ടായത്. ജീവന്‍ത്യജിച്ചത് വെറുതെയാകില്ലെന്നും അദേഹം ട്വീറ്റ് ചെയ്തു. അതേസമയം രാജ്യത്ത് സമാധാനം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് മോദി സര്‍ക്കാരിന്റെ ദേശിയ സുരക്ഷ നയത്തേയും ചോദ്യം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് നാളെ സംഭവ സ്ഥലം സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here