ഷവോമി റെഡ് മി നോട്ട് 7 എത്തുന്നു; ചൈനയിലെ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷ

ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണ്‍ ഫെബ്രുവരി 28ന് ഔദോഗികമായി വിപണിയിലിറക്കുമെന്നറിയിച്ച് കമ്പനി. കഴിഞ്ഞ മാസം ചൈനയില്‍ പുറത്തിറക്കിയ റെഡ്മി നോട്ട് 7 മൂന്നാഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം ഫോണ്‍ വിറ്റഴിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയിലെ ലോഞ്ച്.

മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 10,500 രൂപയോളം വിലവരും. വിലയാണിത്. നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് മോഡലുകള്‍ കൂടി ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്. നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 12,400 രൂപയും ആറ് ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,500 രൂപയുമാണ് വില.

അന്തിമവിലയെക്കുറിച്ച് തീരുമാനമായില്ലെങ്കിലും ചൈനീസ് വിപണിയിലെ വിലയ്ക്ക് തന്നെ ഇന്ത്യയിലും വില്‍ക്കാനാണ് കമ്പിനി ലക്ഷ്യമിടുന്നത്. റെഡ്മി നോട്ട് 7 ‘ഗെയിം ചേയ്ഞ്ചര്‍’ ആയിരിക്കുമെന്ന് ഷാവോമി ഇന്ത്യ എം ഡി മനുകുമാര്‍ ജെയ്ന്‍ പറഞ്ഞു.

ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് നോട്ട് 7ലുള്ളത്. ഒന്ന് 48 മെഗാപിക്‌സല്‍ സെന്‍സറും രണ്ടാമത്തെത് അഞ്ച് മെഗാപിക്‌സല്‍ സെന്‍സറും. സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്‌സലിന്റെ ക്യാമറയാണുള്ളത്. കൂടാടെ നിരവധി എഐ ഫീച്ചറുകളും സെല്‍ഫി ക്യാമറയിലുണ്ടാവും.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080 ഃ 2340 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് ഗോള്‍ഡ് കളറുകളിലാകും ഫോണ്‍ ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News