പത്തനംതിട്ടയില്‍ യോഗി ആദിത്യനാഥിന്‍റെ വര്‍ഗീയ പ്രസംഗം കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം; വീഡിയോ

ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം; പത്തനംതിട്ടയിലെ ബി.ജെ.പി പരിപാടിയില്‍

പത്തനംതിട്ട: വര്‍ഗീയ വിഷം വിളനമ്പി കേരളം പിടിക്കാമെന്ന വ്യാമോഹവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച ബിജെപിക്കാര്‍ക്ക് വീണ്ടും പാളി. യോഗിയുടെ പ്രസംഗം കേള്‍ക്കാനായി എത്തിയത് വളരെ കുറച്ച് ആളുകള്‍ മാത്രം.

പത്തനംതിട്ടയില്‍ യോഗി സംസാരിച്ച പരിപാടിയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.


അയോധ്യ മാതൃകയില്‍ ശബരിമലയെ മാറ്റാനും വര്‍ഗീയത കത്തിച്ച് വോട്ടു പിടിക്കാമെന്നുമുള്ള വ്യാമോഹവുമായാണ് യോഗി ആദിത്യനാഥിനെപ്പോലെ തീവ്ര ഹിന്ദുത്യ വാദിയെ കേരളത്തിലെത്തിച്ചതെന്ന് വ്യക്തമാണ്.

അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണമെന്നായിരുന്നു യോഗി ആദിത്യനാഥ് പ്രസംഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel