ജമ്മുകാശ്മീരില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സമ്മതിച്ച് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്

ജമ്മുകാശ്മീരില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സമ്മതിച്ച് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്. സൈനീകര്‍ക്കെതിരായ ചാവേര്‍ മുന്നൊരുക്കം കണ്ടെത്താന്‍ കഴിഞ്ഞില്ല. തീവ്രവാദികള്‍ സ്ഫോടക വസ്തുകള്‍ ശേഖരിക്കുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരശേഖരം നടത്തിയിട്ടില്ലെന്നും ഗവര്‍ണ്ണര്‍ അംഗീകരിച്ചു.എന്നാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ്. മുന്നറിയിപ്പ് രേഖാമൂലം നല്‍കിയതിന്റെ പകര്‍പ്പ് പുറത്ത് വിട്ടു.

41 പേരുടെ ജീവനെടുത്ത തീവ്രാവാദി ആക്രമണത്തിന് കാരണം ഇന്റലിജന്‍സ് വീഴ്ച്ചയും സുരക്ഷ സൈന്യത്തിന്റെ ജാഗ്രതയില്ലായ്മയുമാണന്ന വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.ചാവേര്‍ മുന്നൊരുക്കം അറിയുന്നതില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി ഗവര്‍ണ്ണര്‍ സത്യപാല്‍ പാലിക്ക് സമ്മതിച്ചു.

300 കിലോയിലേറെ ഉഗ്രശേഷിയുള്ള സ്ഫോടനക വസ്തുകള്‍ ശേഖരിക്കാനും സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിലേയക്ക് ഇടിച്ച് കയറ്റാനും തീവ്രവാദിയ്ക്ക് കഴിഞ്ഞത് ഇന്റലിജന്‍സിന്റെ പിടിപ്പ് കേടാണ്. സുരക്ഷ സൈന്യത്തിന്റെ നോട്ടപുളിയായ ചാവേര്‍ അദില്‍ അഹമ്മദിന്റെ നീക്കങ്ങള്‍ കണ്ടെത്താനും ഇന്‍ലിജന്‍സ് ബ്യൂറോയ്ക്ക് കഴിഞ്ഞില്ലെന്നും ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് അംഗീകരിച്ചു.

എന്നാല്‍ രണ്ടാഴ്ച്ച മുമ്പ് തന്നെ ആക്രമണത്തിന്റെ സാധ്യത അറിയിച്ചിരുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. ജമ്മു കാശ്മീരിലെ സുരക്ഷ സേനയ്ക്ക് രേഖാമൂലം നല്‍കിയ മുന്നറിയിപ്പിന്റെ പകര്‍പ്പും പുറത്ത് വന്നു.ഇത്ര പ്രകാരം സിആര്‍പിഎഫിന് വിവിധ സേനമേധാവികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ വെബ്സൈറ്റില്‍ ഒരു ബസ് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു.ഇതും ഇന്‍ലിജന്‍സ് ബ്യൂറോ മുന്നറിയിപ്പായാണ് കണ്ടത്. ജയിഷ മുഹമ്മദിന്റെ തലവന്‍ മസ്ദൂര്‍ അഹമ്മദിന്റെ അടുത്ത ബന്ധു ഉസ്മാന്‍ ഹൈദര്‍ എന്ന ദീവ്രവാദിയെ ഒക്ടോബറില്‍ സുരക്ഷ സൈന്യം കൊലപ്പെടുത്തിയിരുന്നു.

ഇതിന് പ്രത്യാക്രമണവും സൈന്യം പ്രതീക്ഷിച്ചിരുന്നു. പക്ഷെ തീവ്രവാദികളുടെ മുന്നൊരുക്കം രാജ്യത്ത് നടക്കുന്നത് അറിയാന്‍ ഇന്‍ലിജന്‍സിന് വിഭാഗത്തിനോ അത് തടയാന്‍ സൈന്യത്തിനോ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News