പിരിവ് നല്‍കാന്‍ വിസമ്മതിച്ച കോന്നിയിലെ ബാര്‍ ഉടമയ്ക്ക് ബിജെപി നേതാക്കളുടെ വധഭീഷണി

യോഗി ആദിത്യനാഥിന്റെ പത്തനംതിട്ടയിലെ സന്ദര്‍ശനത്തിന് പിരിവ് നല്‍കാന്‍ വിസമ്മതിച്ച കോന്നിയിലെ ബാര്‍ ഉടമയ്ക്ക് ബിജെപി നേതാക്കളുടെ വധഭീഷണി. വധഭീഷണിയേ തുടര്‍ന്ന് ബാറുടമ പൊലീസില്‍ പരാതി നല്‍കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് പിരിവു നല്‍കാത്തതിനാണ് കോന്നി കുട്ടിസ് ബാര്‍ ഉടമ ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാമിനെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.

ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി മനോജ്, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന്‍ എന്നീവരാണ് ഭീഷണിപ്പെടുത്തിയത്

വ്യാഴാഴ്ച ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുള്ള രണ്ട് യോഗങ്ങളാണ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ചത്. ഇതിനായി പണം പിരിക്കാന്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയ ബിജെപി നേതാക്കള്‍ ഒന്നരലക്ഷം രൂപ പിരിവ് ചോദിച്ചു.

എന്നാല്‍ തല്‍കാലം തന്റെ കൈവശം ഇത്രയും പണമില്ലന്നും അതിനാല്‍ പിരിവ് നല്‍കാന്‍ നിര്‍വ്വാഹമില്ലെന്നും വ്യക്തമാക്കിയ ജോണ്‍സനോട് ഇവര്‍ അപമര്യാദയായി പെരുമാറി ഇതിന്റെ പരിണിത ഫലം താന്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ തിരിച്ചുപോയത്.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ ഫോണില്‍ വിളിച്ച് ജോണ്‍സണെ തെറിപറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.ഇതേ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി വ്യാഴാഴ്ച രാവിലെ ബാറുടമ കോന്നി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News