ആലപ്പുഴയില്‍ മുന്‍ യുഡിഎഫ് കൗണ്‍സിലറായിരുന്ന ബി മെഹബൂബ് യുഡിഎഫ് വിമതനായി വിജയിച്ചു. ഇത് യുഡിഎഫിന് കടുത്ത തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15-ാം വാര്‍ഡില്‍ ആണ് ബി മെഹബൂബ് വിജയിച്ചത്.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

യൂഡിഎഫിന്റെ ടോമി ജോസഫ് പൂണിയില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ വര്‍ഗീസ് ജോണ്‍ പുത്തന്‍പുരയക്കല്‍, ബിജെപിയുടെ ഗീത രാംദാസ് എന്നിവരും മത്സരിച്ചിരുന്നു.