12 ജില്ലയിലായി നടന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് അട്ടിമറിയിലൂടെ ബ്ലോക്ക് പഞ്ചായത്തും ഒരു പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തു.  രണ്ടിടത്തും ഉപതെരെഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു.  പുറത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണസമിതി ഭരണം നടത്തിയിരുന്നത്. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.