അമിതാഭ് ബോളിവുഡില്‍ 50 വര്‍ഷം; ആഘോഷമാക്കി അഭിഷേക്

മുംബൈ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്‍ ബോളിവുഡില്‍ 50 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. യുവതാരങ്ങള്‍ക്ക് ഇന്നും കടുത്ത മത്സരം നല്‍കുന്ന സൂപ്പര്‍താരം രാജ്യം കണ്ട ഏറ്റവും വലിയ സെലിബ്രിറ്റിയാണ്.

വിനോദ മേഖലയിലേക്ക് കടന്നു വരുന്ന ഏതൊരു യുവ പ്രതിഭക്കും റോള്‍ മോഡലാണ് അമിതാഭ് ബച്ചന്‍. കൈവച്ച മേഖലകളിലെല്ലാം വിജയത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച താരം ബോളിവുഡില്‍ 50 വര്‍ഷം പിന്നിടുമ്പോഴും സജീവ സാന്നിധ്യമാണ്.

മകന്‍ അഭിഷേക് ബച്ചന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ആബാലവൃദ്ധം ജനങ്ങളുടെ ആരാധനാ മൂര്‍ത്തിയായ ഈ മനുഷ്യന് കുറെ കൂടി വലിയ സ്ഥാനമാണു താന്‍ നല്‍കുന്നതെന്ന് പറഞ്ഞാണ് ജൂനിയര്‍ ബച്ചന്‍ കുറിപ്പ് തുടങ്ങുന്നത്.

എന്റെ പിതാവ് മാത്രമല്ല നല്ല സുഹൃത്ത്, മാര്‍ഗദര്‍ശി, നല്ല വിമര്‍ശകന്‍. അനുഭാവി കൂടാതെ തന്റെ ആരാധനാ പാത്രമായ നായകന്‍ കൂടിയാണ് അമിതാഭ് ബച്ചന്‍ എന്നാണ് അഭിഷേക് വിവരിക്കുന്നത്.

50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ജോലിയോട് കാണിക്കുന്ന സ്‌നേഹവും ഉത്സാഹവും അതിശയിപ്പിക്കുന്നതാണെന്നും അഭിഷേക് കുറിക്കുന്നു. താങ്കളുടെ പ്രതിഭയെയും , കലയോടുള്ള അഭിനിവേശത്തെയും , സ്വാധീനത്തെയും ഞങ്ങള്‍ ആഘോഷിക്കുകയാണെന്നും അഭിഷേക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുന്നു.

50 വര്‍ഷം പൂര്‍ത്തിയായതിന്റെ ആശംസകള്‍ നേരുവാന്‍ രാവിലെ അദ്ദേഹത്തിന്റെ മുറിയില്‍ എത്തുമ്പോള്‍ ജോലിക്ക് പോകുവാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നുവെന്നാണ് അഭിഷേക് അഭിമാനത്തോടെ പങ്കു വയ്ക്കുന്നത്.

View this post on Instagram

ICON! To me, he’s so much more. My father, best friend, guide, best critic, greatest support, idol….. HERO! 50 years today he started his journey in films. Even today, his passion and love for his craft and work is the same as I’m sure it was on the first day. Dearest Pa, today we celebrate you, your talent, your passion, your brilliance and your immense influence. Can’t wait to see what you have in store for the next 50 years. The coolest thing he taught me today…. As I went, in the morning to wish him for completing 50 years of being an actor and to tell him that I was leaving for work- I asked him where he was all ready to go to? He said….. To work! ? . . . . #50yrsofBigB #amitabhbachchan #BigB

A post shared by Abhishek Bachchan (@bachchan) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News