അമേരിക്കയില്‍ അടിയന്തരാവസ്ഥ; മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പിക്കാനുള്ള നീക്കം

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെകസിക്കന്‍ മതിലിനായി ഫണ്ട് ഉറപ്പാക്കാനാണ് ട്രംപിന്റെ നീക്കം. ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ഈ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി.

അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. നേരത്തെ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. തങ്ങളെ മറന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോകമാകുമെന്നാണ് വാദം.

പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News