തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഫുട്‌ബോള്‍, ഹോക്കി തുടങ്ങി സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണോത്ഘാടനം കായിക മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് വനിതാ ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണത്തിന് 6.38 കോടി രൂപയുടെയും ഹോക്കി ടര്‍ഫ് നിര്‍മ്മാണത്തിന് 4.65 കോടി സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മ്മാണത്തിന് 4.33 കോടി രൂപയുടേയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ട്രാക്കുകളുടെ നിര്‍മ്മാണോത്ഘാടനം കായിക മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് വനിതാ ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫിഫ ക്വാളിറ്റി പ്രോ നിലവാരത്തിലുള്ള ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫുകള്‍ക്ക് മെയിന്റനന്‍സ് കുറവായതിനാല്‍ ദീര്‍ഘകാലം പരിശീലനത്തിന് ഉപയോഗിക്കാവുന്നതാണ്. എല്ലാ സ്‌പോര്‍ട്‌സ് നിര്‍മ്മിതികളും ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ട്രാക്കുകളുടെ പൂര്‍ത്തീകരണത്തോടു കൂടി ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ക്കും ഈ കോര്‍ട്ടുകള്‍ പ്രയോജനകരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News