ചീറിപ്പാഞ്ഞടുത്ത് ട്രെയിന്‍; ട്രാക്കില്‍ കുടുങ്ങി ബൊലേറോ, പിന്നീട് സംഭവിച്ചത്….

മഹീന്ദ്രയുടെ തകര്‍പ്പന്‍ വാഹനമായ ബൊലേറോയെപ്പറ്റിയുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മറ്റൊന്നുമല്ല, ട്രെയിന്‍ ചാറിപ്പാഞ്ഞടുക്കുമ്പോള്‍ ട്രാക്കില്‍ കുടുങ്ങിപ്പോയ ഒരു ബൊലേറോയുടെ ഉദ്വേഗം നിറഞ്ഞ വീഡിയോ ആണത്.

ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തരാഖണ്ഡ് രജിസ്ട്രേഷനിലുള്ള ബൊലേറോ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

ട്രാക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഡ്രൈവര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഈ സമയമാണ് ഒരു ട്രെയിന്‍ ചീറിപ്പാഞ്ഞുവരുന്നത് നാട്ടുകാര്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ട്രെയിനിനെ ചുവന്ന തുണി കാട്ടി.

ദൂരെ നിന്ന് അപകടം മനസ്സിലാക്കിയ ലോക്കോപൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചു. അങ്ങനെ ബൊലേറോ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരുടെയും ലോക്കപൈലറ്റിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News