ആയിരം നല്ല ദിനങ്ങള്‍… ഉശിരോടെ നവ കേരളത്തിലേക്ക്; സംസ്ഥാന സര്‍ക്കാറിന്‍റെ ആയിരം ദിനാഘോഷം 20 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്‍റെ ആയിരം ദിനാഘോഷം ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

27ന് തിരുവനന്തപുരത്താണ് സമാപന സമ്മേളനം. വലിയ പ്രതിസന്ധികൾക്കിടയിലും പുതിയൊരു ദിശയിലെയ്ക്ക് കേരളത്തെ നയിക്കാനും പുരോഗതിയുടെയും വികസനത്തിന്‍റെയും പാത വെട്ടിത്തെളിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി എ.കെ ബാലൻ വ്യക്തമാക്കി.

ഈ മാസം 20 മുതൽ 27 വരെയായിട്ടാണ് പിണറായി വിജയൻ സർക്കാരിന്‍റെ ആയിരം ദിനാഘോഷ പരിപാടികൾ നടക്കുന്നത്.

20ന് കോ‍ഴിക്കോട് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനവും 27ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഒരു മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

വലിയ പ്രതിസന്ധികൾക്കിടയിലും പുതിയൊരു ദിശയിലെയ്ക്ക് കേരളത്തെ നയിക്കാനും പുരോഗതിയുടെയും വികസനത്തിന്‍റെയും പാത വെട്ടിത്തെളിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.

സംസ്ഥാനത്ത് പൂർത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ ആയിരം പദ്ധതികൾ ദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ലകളിൽ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel