കാശ്മീര്‍ ഭീകരാക്രമണത്തെ അപലബിച്ച് പാര്‍ലമെന്റില്‍ ചേര്‍ന്ന് സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി. സുരക്ഷ സേനയോടൊപ്പം നില്‍ക്കുന്നതായി പ്രമേയം.

അതേ സമയം ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. പ്രധാമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ പാര്‍ടി നേതാക്കളേയും ക്ഷണിച്ച് യോഗം ചേരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരികള്‍ക്കും മുസ്ലീങ്ങള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇടത്പാര്‍ടികള്‍ ആവശ്യപ്പെട്ടു.

രണ്ട് മണിക്കൂറിലേറെ നീണ്ട സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിശദീകരിച്ചു.

നയതന്ത്രമേഖലയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും. എല്ലാ രാഷ്ട്രിയ പാര്‍ടികളുടേയും പിന്തുണയും അദേഹം തേടി. കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച കോണ്ഗ്രസ് പ്രധാനമന്ത്രി ദേശിയ-പ്രാദേശിയ രാഷ്ട്രിയ പാര്‍ടികളുടേയും യോഗം വിളിച്ച് ചേര്‍ക്കണമെന്നും എല്ലാവരേയും വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന സാധാരണക്കാരായ കാശ്മീരികളുടേയും സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ഇടത് പാര്‍ടികള്‍ പറഞ്ഞു.

ഫെബ്രുവരി പതിനാലിലെ തീവ്രവാദി ആക്രമണത്തെ അപലബിച്ച് സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി.

വൂരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന്‍രെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തങ്ങളെ എതിര്‍ക്കുന്നതായും പ്രമേയം പറയുന്നു.

ഉറി ആക്രമണത്തിനെ തുടര്‍ന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമാണ് കേന്ദ്ര സര്‍വകക്ഷിയോഗം വിളിച്ചതെങ്കില്‍ ഇത്തവണ സ്‌ഫോടനം കഴിഞ്ഞയുടനെയാണ് കേന്ദ്രം യോഗം വിളിച്ചത്.