പൊലീസിന്റെ 100 നമ്പര്‍ മാറുന്നു; ഇനി വിളിക്കേണ്ടത് ഈ നമ്പറില്‍

തിരുവനന്തപുരം: പൊലീസിന്റെ അടിയന്തിര സഹായങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 100 എന്ന നമ്പര്‍ മാറുന്നു.

112 എന്നുള്ളതാണ് പുതിയ നമ്പര്‍. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്‌കരണം. ഈ മാസം 19 മുതലാണ് പുതിയ നമ്പര്‍ നിലവില്‍ വരുന്നത്.

പൊലീസ്, ഫയര്‍ഫോഴ്സ്, വനിതാ ഹെല്‍പ്പ്ലൈന്‍, ആംബുലന്‍സ് എന്നീ സേവനങ്ങളെല്ലാം 112 എന്ന ഒറ്റ നമ്പരില്‍ ഇനി ലഭ്യമാകും.

ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരുമെല്ലാം സജ്ജമാകും. വിവരങ്ങള്‍ ശേഖരിച്ച് ഉടന്‍ തന്നെ സേവനം എത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന കണ്‍ട്രോള്‍ റൂമിലിരുന്ന് മനസിലാക്കാം. റെയ്ഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലെസ് വഴി സന്ദേശമെത്തും. സംസ്ഥാനത്ത് 750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News