കെവിന്‍ വധം: പ്രതികളില്‍ നിന്ന് കോഴ വാങ്ങിയ പൊലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കി

കോട്ടയം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്‌ഐ എംഎസ് ഷിബുവിനെ സര്‍വീസില്‍നിന്നു പുറത്താക്കും.

പ്രതിയില്‍നിന്നു കോഴ വാങ്ങിയ സംഭവത്തില്‍ എഎസ്‌ഐ ടിഎം ബിജുവിനെ പിരിച്ചുവിട്ടു. ഐജി വിജയ് സാഖറെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കേസെടുത്തില്ല, വീട് ആക്രമിക്കപ്പെട്ടു എന്ന് കാണിച്ച് കെവിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല തുടങ്ങിയ കാരണങ്ങളാണ് ഷിബുവിനു മേല്‍ ചുമത്തിയിട്ടുള്ളത്.

ഡ്രൈവറായിരുന്ന എംഎന്‍ അജയകുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നു വര്‍ഷം പിടിച്ചുവയ്ക്കും. കെവിന്‍ വധക്കേസില്‍ കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം.

വിഷയത്തില്‍ ഷിബുവിനെതിരെ മുമ്പ് വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഷിബു കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഡിവൈഎസ്പി പാര്‍ഥസാരഥി പിള്ളയായിരുന്നു വകുപ്പുതല അന്വേഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here