ദില്ലി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ വീണ്ടും എബിവിപി അക്രമം. എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണൻ, എസ് എഫ് ഐ പ്രവർത്തകൻ അർജുൻ എന്നിവർക്ക് പരുക്ക്.

എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന ഇടത് വിദ്യാർത്ഥി സംഘടനകളുടെ ദില്ലി ചാലോ പാർലമെന്റ് മാർച്ചിന്റെ പ്രചാരണത്തിനായി ലഖുലേഖ വിതരണം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ ഇന്നലെ ദില്ലി എബിവിപി ക്കാർ അക്രമിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ശേഷം മടങ്ങവേ ആയിരുന്നു വീണ്ടും അക്രമം നടത്തിയത്. കാറിൽ മാരക ആയുധങ്ങളുമായി എത്തിയവരാണ് അക്രമം നടത്തിയത്.

ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.