കൊട്ടിയൂർ പീഡനക്കേസിന്റെ നാൾ വഴികളിലൂടെ

അഞ്ച് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കൊട്ടിയൂർ പീഡനക്കേസിൽ തലശ്ശേരി പോക്സോ കോടതി വിധി പറഞ്ഞത്. കൊട്ടിയൂർ പീഡനക്കേസിന്റെ നാൾ വഴികളിലൂടെ.

2016 മെയ്- പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി പീഡനത്തിന് ഇരയായി.

2017 ഫിബ്രുവരി 7- ഗർഭിണിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി.

2017 ഫെബ്രുവരി 26- പേരാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

2017 ഫിബ്രുവരി 28- ഒന്നാം പ്രതി റോബിൻ വടക്കുംചേരി അറസ്റ്റിലായി.

2017 മാർച്ച് കൂട്ടുപ്രതികള്‍ കൂടി പൊലീസ് പിടിയിലായി.

2018 ആഗസ്റ്റ് 1- പ്രതി പട്ടികയിൽ നിന്ന് മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കി.

2018 ആഗസ്റ്റ് 1- 7 പ്രതികളുടെ വിചാരണ ആരംഭിച്ചു.

2018 ആഗസറ്റ്- വിചാരണ വേളയിൽ പെൺകുട്ടിയും മാതാപിതാക്കളും കൂറ് മാറി.

2018 ഡിസംബർ- തലശ്ശേരി പോക്സോ കോടതി വിചാരണ പൂർത്തിയാക്കി.

2019 ഫെബ്രുവരി 16- മറ്റ് 6 പ്രതികളെ കുറ്റ വിമുക്തരാക്കിയ കോടതി ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു.

ജസ്റ്റിസ് പി എൻ വിനോദിന്‍റേതായിരുന്നു വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News