ഗുവാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് കിരീടം സൈന നെഹ്‌വാളിന്. ഇന്ത്യയുടെ തന്നെ പി വി സിന്ധുവിനെ കീഴടക്കിയാണ് സൈന നാലാമതും കിരീടം സ്വന്തമാക്കിയത്.
നേരട്ടുള്ള സെറ്റുകള്‍ക്കാണ് സൈന ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിനെ കീഴടക്കിയത്. 21-18, 21-15 എന്നതാണ് സ്‌കോര്‍.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ദേശീയ ബാഡ്മിന്റണ്‍ ഫൈനലില്‍ സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്.
ലോക പത്താം നമ്പര്‍ താരമായ സൈന ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here