പുല്‍വാമ അക്രമം: അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ കാശ്മീരികള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കുലര്‍

ജമ്മു കാശ്മീരില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ഒരുങ്ങുന്നു. സൈന്യത്തിന് പാക്കിസ്ഥാന്‍ ജാഗ്രത സന്ദേശം നല്‍കി. അതിര്‍ത്തിയിലെ സുരക്ഷ ഇന്ത്യയും ശക്തമാക്കി.

അതേ സമയം രജോറി ജില്ലയില്‍ തീവ്രവാദികള്‍ സ്ഥാപിച്ച ബോംബ് നിര്‍വീരമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു മേജര്‍ കൊല്ലപ്പെട്ടു.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ഉന്നത തല സുരക്ഷ യോഗം ചേര്‍ന്നു.

ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണന്ന് ഇന്ത്യയുടെ വാദം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും സെക്രട്ടറിയും തള്ളി.

യുദ്ധസമാനമായ സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ ഒറ്റപ്പെടുത്തിയതോടെ ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ജാഗ്രതയോടെ ഇരിക്കാന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

40 ജവാന്‍മാരുടെ മരണത്തിന് ഇന്ത്യ എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയ്ക്കുമെന്ന് ഭയം പാക്കിസ്ഥാന് ഉണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനാണന്ന് ഇന്ത്യയുടെ വാദം പാക്ക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മദ് ഖുറേഷി തള്ളി.

തെളിവുകളില്ലാതെ ഇന്ത്യ ആരോപണം ഉന്നയിക്കുകയാണന്ന് പാക്ക് മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തില്‍ ഖുറേഷ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി ദില്ലിയിലെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. റോ തലവന്‍ എം.കെ.ദശ്മനു,അഡീഷണല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ,ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരികള്‍ക്ക് എതിരെ അക്രമം അരങ്ങേറുന്നു.

ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു.

കാശ്മീരികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ രജോറി ജില്ലയിലെ നൗഷര സെക്ടറില്‍ തീവ്രവാദികള്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News