കശ്മീരില്‍ ഭീകരരുട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ ജീവനറ്റ ശരീരത്തിനൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചിത്രം.

കണ്ണന്താനം തന്നെയാണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെ ആയിരുന്ന്ു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇത് ആ ജവാനോടുള്ള അനാദരവാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.