ഇന്ത്യയുടെ തിരിച്ചടി ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാക്കിസ്താന്‍ ഒ‍ഴിപ്പിക്കുന്നു; ആക്രമണത്തിന് പിന്നില്‍ മസൂദ് അഹ്സറാണെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഇന്ത്യ 

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ജയിഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നിര്‍ദേശം നല്‍കിയത് പാക്കിസ്ഥാനിലെ സൈനീക ആശുപത്രിയില്‍ നിന്ന്. ആക്രമണത്തിന് എട്ട് ദിവസം മുമ്പ് മസൂദ് അസ്ഹര്‍ നല്‍കിയ ശബ്ദ സന്ദേശം ഇന്ത്യയ്ക്ക് ലഭിച്ചു.

രാജ്യാന്തര ഏജന്‍സികള്‍ക്ക് ഇന്ത്യ തെളിവ് കൈമാറും.ഇന്ത്യയില്‍ അക്രമണം നടത്താനായി ഭീകര സംഘടനകള്‍ പാക്കിസ്ഥാനില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയിലെ ബ്രിഗേഡിയറും പങ്കെടുത്തിരുന്നു.

റാവല്‍പിണ്ടിയിലെ ആര്‍മി ആശുപത്രിയില്‍ ഗൂഡാലോചന നടന്നു.ചികിത്സയ്‌ക്കെന്ന് പേരില്‍ നാല് മാസമായി ആശുപത്രിയില്‍ കഴിയുന്ന ജയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കി.

അനന്തരവനായ ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന മസൂദ് ഇന്ത്യയുമായുള്ള യുദ്ധത്തിന് യുവാക്കളെ പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു .കഴിഞ്ഞ ഒക്ടോബറില്‍ മസൂദിന്റെ അനന്തരവനെ സുരക്ഷ സൈന്യം ഏറ്റ്മുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.

ശബ്ദ സന്ദേശത്തില്‍ മസൂദ് ഇങ്ങനെ പറയുന്നു.അതിര്‍ത്തി കടന്നുള്ള പോരാട്ടങ്ങളെ ചിലര്‍ തീവ്രവാദി ആക്രമണങ്ങളായി ചിത്രീകരിക്കാം.അവരെ കണക്കിലെടുക്കേണ്ട.യുദ്ധത്തില്‍ മരിക്കുന്നതിനെക്കാള്‍ ആനന്ദകരമായ മറ്റൊന്നുമില്ല.

ശബ്ദ സന്ദേശം ഉപയോഗിച്ച് കാശ്മീര്‍ താഴവരയിലെ യുവാക്കളെ മാനസികമായി അടിമകളാക്കാനും സൈന്യത്തിന് എതിരെ സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിക്കാനും ബന്ധുക്കളായ മൊഹമ്മദ് ഉമെര്‍,അബ്ദുള്‍ റാഷിദ് ഖാസിയേയും മസൂദ് അസ്ഹര്‍ ചുമതലപ്പെടുത്തി.60 ഓളം ജയ്ഷ മുഹമ്മദ് തീവ്രവാദികള്‍ കാശ്മീര്‍ താഴവരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതില്‍ 35 പേര്‍ പാക്കിസ്ഥാനില്‍ നിന്നും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.തീവ്രവാദി നേതാക്കള്‍ ദക്ഷിണ കാശ്മീരിലെ ഒളിത്താവളങ്ങളിലാണ്.ഇവര്‍ നേരിട്ട് ആക്രമണത്തിന് ഇറങ്ങിയിട്ടില്ല. ഇന്ത്യയില്‍ ആക്രമണം നടത്തുന്ന പാക്കിസ്ഥാന്‍ കേന്ദ്രമായ ആറ് ഭീകരസംഘടനകളുടെ യൂണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ അദ്ധ്യക്ഷനാണ് മസൂദ് അസ്ഹര്‍.

പക്ഷെ ആര്‍മി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പേര് പറഞ്ഞ് കഴിഞ്ഞ എട്ട് യോഗങ്ങളില്‍ മസൂദ് പങ്കെടുത്തില്ല. ആക്രമണ രീതി അവരോട് വിശദീകരിച്ചില്ല.പക്ഷെ സ്‌ഫോടനം ഉടനെ ഉണ്ടാകുമെന്ന് ജിഹാദി കൗണ്‍സില്‍ യോഗത്തെ അറിയിച്ചിരുന്നു.

മസൂദിന്റെ അഭാവത്തില്‍ ഹിസ്ബുള്‍ മുജാഹിദില്‍ കമ്മാണ്ടര്‍ സയിദ് സലാദുന്‍ യോഗത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ ജനുവരി 19ന് നടന്ന അവസാന യോഗത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ബ്രിഗേഡിയറും പങ്കെടുത്തു.

ഈ തെളിവുകളെല്ലാം ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ കൈമാറും. അക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണന്ന് സ്ഥാപിക്കാനും മസൂദ് അസ്ഹറിനെ ഭീകരാനായി പ്രഖ്യാപിക്കാനും തെളിവുകള്‍ ഉപകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel