മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമ സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമ സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചതിനും നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനുമാണ് പുരസ്കാരം.

കൂടാതെ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ മികച്ച ജനപ്രതിനിധിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വിനെയും തെരഞ്ഞെടുത്തു.

സംസ്ഥാനത്ത് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന ഗ്രാമ സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നത് ആദ്യമായിട്ടാണ്.2017-18 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പദ്ധതി തുക ചെലവഴിച്ചതിന്നും നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനുമാണ് പുരസ്കാരം.

കൂടാതെ ചെങ്ങന്നൂരിലെ വിവിധപ്രദേശങ്ങലിൽ പ്രളയാനന്തര പുനപ്രവർത്തനം നടത്തിയതും അവാർഡിനായി ജില്ലാപഞ്ചായത്തിനെ തിരഞ്ഞെടുക്കുന്നതിന് കാരണമായി. വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ മികച്ച ജനപ്രതിനിധിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ തന്നെ പ്രസിഡന്‍റ് വി.കെ മധു വിനെയും തെരഞ്ഞെടുത്തു.

ആദ്യമായാണ് സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം നടത്തിയ ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നത്.തൃശൂരിൽ നടന്ന പത്രസമ്മേളനത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എസി മൊയ്തീനാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാദ്യായ നാഷ്ണൽ അവാർഡിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ നാമിനേറ്റ് ചെയ്തിട്ടുള്ളതും  ഔദ്യോഗിക വെരിഫിക്കേഷൻ നടപടികൾപൂർത്തിയായിട്ടുള്ളതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News